തെലുങ്കാനയില്‍ വീണ്ടും ബസ് അപകടത്തില്‍പ്പെട്ടു ; 15 പേര്‍ക്ക് പരുക്ക്

accident

ഹൈദരാബാദ്: തെലുങ്കാനയിലെ ബിജിനാപള്ളിയിലുണ്ടായ ബസ് അപകടത്തില്‍ 15 പേര്‍ക്കു പരുക്ക്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ നാഗര്‍കുര്‍നൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാഡഗിരിഗുട്ടയില്‍നിന്നും നാഗര്‍കുര്‍നൂളിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്.

തെലുങ്കാന സര്‍ക്കാര്‍ ബസിന്റെ ടയര്‍ പഞ്ചറായതാണ് അപകടത്തിന് കാരണം. വില്ലേജ് റവന്യൂ ഓഫീസര്‍, വില്ലേജ് റവന്യൂ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷ എഴുതാന്‍ പോയവരാണ് അപകടത്തില്‍പെട്ടതില്‍ ഭൂരിഭാഗവും.

Top