മുസാഫര്‍പൂര്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരുക്ക്

മുസാഫര്‍പൂര്‍ : മുസാഫര്‍പൂരിലെ ഗരീബ്‌നാഥ് ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹിന്ദു കലണ്ടര്‍ പ്രകാരം ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായതിനാലാണ് തിക്കും തിരക്കും അനുഭവപ്പെട്ടതെന്ന് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

ക്ഷേത്രത്തിലെ നിലവിലെ അവസ്ഥ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top