15 കോടി മുസ്ലീങ്ങള്‍ ഒരുമിച്ചാല്‍ 100 കോടി ഭൂരിപക്ഷക്കാരുടെ ‘ആസാദി’ പോകും

ര്‍ക്കാരിന് എതിരെ പ്രതിഷേധിക്കുന്ന മുസ്ലീങ്ങളുടെ നടപടിയില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയവരെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് വാറിസ് പത്താന്‍. മുസ്ലീം സമുദായക്കാര്‍ 15 കോടി മാത്രമേ ഉള്ളെങ്കിലും ഭൂരിപക്ഷ സമുദായത്തിന് അര്‍ഹമായ തിരിച്ചടി നല്‍കാന്‍ ആവശ്യം വന്നാല്‍ സാധിക്കുമെന്നാണ് പത്താന്റെ പ്രസ്താവന. ഒരു പൊതുറാലിയില്‍ സംസാരിക്കവെയാണ് മുന്‍ ബൈക്കുള്ള എംഎല്‍എ കൂടിയായ വാറിസ് പത്താന്റെ വിവാദ പ്രസ്താവന.

മുസ്ലീം സ്ത്രീകള്‍ മാത്രം രംഗത്തിറങ്ങിയപ്പോള്‍ രാജ്യം പരിഭ്രമിക്കുകയാണ്. എന്നാല്‍ മുഴുവന്‍ സമുദായവും ഒരുമിച്ച് രംഗത്തിറങ്ങിയാല്‍ ഇതിന്റെ പ്രത്യാഘാതവും വലുതാകുമെന്നാണ് പത്താന്റെ നിലപാട്. പൊതുറാലിയില്‍ നടത്തിയ വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

‘നമ്മളുടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയെന്നാണ് അവര്‍ പറയുന്നു. ഈ ആളുകളോട് എനിക്ക് പറയാനുള്ളത്, സിംഹങ്ങള്‍ മാത്രമാണ് ഇപ്പോള്‍ രംഗത്തുള്ളത്, അപ്പോഴേക്കും നിങ്ങള്‍ വിയര്‍ത്തുതുടങ്ങി. ഞങ്ങള്‍ ഒരുമിച്ച് രംഗത്തിറങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഞങ്ങള്‍ വെറും 15 കോടി ആളുകളാണ്, പക്ഷെ 100 കോടി വരുന്ന ഭൂരിപക്ഷ ജനസംഖ്യയേക്കാള്‍ വലിയ ശക്തിയായി മാറാന്‍ കഴിയും’, എഐഎംഐഎം വക്താവ് കൂടിയായ വാറിസ് പത്താന്‍ പ്രഖ്യാപിച്ചു.

ന്യൂനപക്ഷ സമൂഹത്തിന് ‘നിങ്ങളുടെ ആസാദി’ പിടിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളും, എന്‍ആര്‍സിക്ക് എതിരായ നിലപാടുകളും മതമൗലീകവര്‍ഗ്ഗീയ വാദികള്‍ ഉപയോഗിക്കുന്നതായുള്ള ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് പത്താന്റെ പ്രസ്താവന. ഇതോടെ മറുവശത്ത് ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപിയ്ക്ക് ആയുധം കൈവരികയാണ്.

Top