15 കാരിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

മേഖാലയ: 15 വയസുകാരിയുടെ മൃതദേഹം തലയറുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരാഴ്ച്ചയായി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാനില്ലായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി മാനഭംഗത്തിനിരയായതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ അച്ഛന്‍ തന്നെയാണ് മാനഭംഗപ്പെടുത്തിയതെന്ന് കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ച്ച ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെന്നും തിരിച്ച് കുട്ടിയെ ഓട്ടോയില്‍ കയറ്റി വിട്ട ശേഷം താന്‍ മറ്റൊരു വാഹനത്തിലാണ് വന്നതെന്നും അറസ്റ്റിലായ അച്ഛന്‍ പറഞ്ഞു. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് അച്ഛന്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് ശേഷം പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top