റീചാര്‍ജ് പ്ലാനില്‍ വീണ്ടും മുന്നില്‍; 149 രൂപ പ്ലാനിന് പ്രതിദിനം 1 ജിബി ഡാറ്റയുമായി ജിയോ

ന്യൂഡല്‍ഹി: 149 രൂപ പ്ലാനിന് പ്രതിദിനം ഒരു ജിബി ഡാറ്റയുമായി ജിയോ. കൂടാതെ പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്സ് കോളുകളും ജിയോ നല്‍കുന്നു. 24 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനില്‍ 100 എസ്എംഎസും ലഭിക്കും. ജിയോ സിനിമ, ജിയോ ടിവി ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായിരിക്കും.

ജിയോ നെറ്റ്ര്‍ക്കിന് പുറത്ത് വിളിക്കുന്ന കോളുകള്‍ക്ക് 300 മിനിറ്റ് ഉപയോഗ നയവും ജിയോ നല്‍കുന്നു. ഈ പരിധി കഴിഞ്ഞാല്‍ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കും.

വോഡഫോണ്‍-ഐഡിയയുടെ 149 രൂപ പ്ലാനില്‍ വോഡഫോണ്‍ നെറ്റ്ര്‍ക്കിന് പുറത്തുള്ള കോളുകള്‍ക്ക് എഫ്യുപി ഇല്ലാതെ ഇന്ത്യയിലെ ഏത് നെറ്റ്ര്‍ക്കിലേക്കും പൂര്‍ണ്ണമായും പരിധിയില്ലാത്ത വോയ്സ് കോളുകള്‍ ലഭ്യമാണ്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്.

219 രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ പ്രതിദിനം ഒരു ജിബി ഡാറ്റയാണ് നല്‍കുന്നത്. എയര്‍ടെല്‍ റീചാര്‍ജ് പ്ലാന്‍ പോലെ, വോഡഫോണ്‍ ഐഡിയ 149 രൂപ റീചാര്‍ജ് ഓപ്ഷനും മുഴുവന്‍ വാലിഡിറ്റി കാലയളവില്‍ 2 ജിബി ഡാറ്റയും പ്രതിദിനം 300 എസ്എംഎസും നല്‍കുന്നു. വോഡഫോണ്‍ ഐഡിയയില്‍ പ്രതിദിനം 1 ജിബി ഡാറ്റ വേണമെങ്കില്‍, 219 രൂപയുടെ പ്ലാന്‍ റീചാര്‍ജ് ചെയ്യേണ്ടതുണ്ട്.

Top