ന്യൂസിലന്‍ഡിലെ സ്റ്റീവര്‍ട്ട് ദ്വീപില്‍ 145 തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു

whales

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ 145 തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. സ്റ്റീവര്‍ട്ട് ദ്വീപിലെ കടപ്പുറത്തായിരുന്നു ഈ അസാധാരണകാഴ്ച. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങള്‍ കരയിലേക്ക് നീന്തിവന്നത്.

തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിയുന്നത് കണ്ട് പ്രദേശവാസികള്‍ ആദ്യം എത്തിയെങ്കിലും തിമിംഗലങ്ങളില്‍ പകുതിയും ചത്തിരുന്നു. അവേശേഷിച്ച തിമിംഗലങ്ങളെ കടലിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല.

Top