ഷഓമിയുടെ 144 മെഗാപിക്‌സല്‍ ക്യാമറ ഫോണിനായി കാത്തിരിപ്പ് തുടരുന്നു

ഓമി 144 മെഗാപിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുമെന്ന വിവരം കുറച്ച് ദിവസങ്ങളിലായി ടെക് ലോകത്തെ കാത്തിരിപ്പിലേക്ക് നയിക്കുന്നു. ഫോണിന്റെ പേരോ സവിശേഷതകളോ ഇതുവരെ അറിവായിട്ടില്ല, എന്നാല്‍ 2020 അവസാനത്തോടെയുള്ള മുന്‍നിര ഫോണ്‍ മോഡലുകള്‍ക്കായി ഷഓമി ഈ ക്യാമറ ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും ഷഓമി സാംസങുമായി 144 എംപി ക്യാമറയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 144 മെഗാപിക്‌സല്‍ സെന്‍സറില്‍ സാംസങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം 108 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറിനായി ചെയ്തതിന് സമാനമായാണ് ഇതും ഷഓമി കൊണ്ടുവരാന്‍ പോകുന്നത്.

108 മെഗാപിക്‌സല്‍ ക്യാമറയ്ക്ക് സമാനമായി, 144 മെഗാപിക്‌സല്‍ ക്യാമറ രാത്രിയിലും കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോ ഗുണനിലവാരത്തിനായി പിക്‌സല്‍ ബിന്നിംഗിനെ ആശ്രയിക്കുന്നു. സെന്‍സര്‍ വലുപ്പം വളരെ വലുതായിത്തീരും, ഫോക്കല്‍ തലം സംബന്ധിച്ച് 108 മെഗാപിക്‌സല്‍ സെന്‍സറിന്റെ അതേ പ്രശ്നങ്ങളില്‍ നിന്ന് ക്യാമറ രക്ഷപ്പെടുമോ എന്ന് കണ്ടറിയണം.

Top