ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ നീട്ടി; ചൊവ്വാഴ്ച അര്‍ധ രാത്രി വരെ തുടരും;

പത്തനംതിട്ട : ശബരിമലയിലും പരിസരത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടി കലക്ടര്‍ ഉത്തരവിറക്കിയത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും ബിജെപിയും സമരം നടത്തിവരുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ അവരുമായി ഒരു ചര്‍ച്ചക്കും തയ്യാറായിട്ടില്ല.അതേസമയം നിരോധനാജ്ഞയുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Top