മലപ്പുറത്ത് എട്ടിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ 8 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്ന് രാത്രി 9 മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. 30 വരെയോ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെയോ നിരോധനാജ്ഞ തുടരും.

ഈ പ്രദേശങ്ങളില്‍ 30 ശതമാനം പോസിറ്റിവിറ്റി നിരക്കോടെ 60ല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

 

Top