നിര്‍ദ്ദേശം ലംഘിച്ചു; ആലപ്പുഴയില്‍ രണ്ട് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനം മുഴുവനായും ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ 94 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാസര്‍ഗോഡ് ആണ്.

ആലപ്പുഴ ജില്ലയില്‍ ഒരു കേസ് മാത്രമേ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. എന്നാലും കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ആലപ്പുഴയിലെ പുന്നപ്രയില്‍ നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിച്ച രണ്ട് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

ഹോട്ടലുകളില്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പാഴ്‌സല്‍ സംവിധാനമേ പാടുള്ളുവെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ച് ഹോട്ടലില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് പൊലീസ് കേസെടുത്തത്. ഹോട്ടല്‍ പൊലീസ് പൂട്ടിച്ചു.

Top