ശബരിമലയില്‍ നിരോധനാജ്ഞ ഡിസംബര്‍ 4 വരെ: കലക്‌ടര്‍ ഉത്തരവിട്ടു

ശബരിമല : ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നാലുദിവസം കൂടി നീട്ടി. നിരോധനാജ്ഞ ഡിസംബര്‍ നാല് വരെ നീട്ടാനാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ തുടരും.

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ 4 ദിവസത്തേക്ക് നീട്ടിയത്. നിലവിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.

ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ശരണം വിളിക്കുന്നതിനോ, ഭക്തര്‍ സംഘമായി ദര്‍ശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top