നിരോധനാജ്ഞ, മഞ്ചേശ്വരത്ത് സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മഞ്ചേശ്വരം: കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കില്‍ ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണു നടപടി. മഞ്ചേശ്വരം താലൂക്കിലെ സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ഇന്ന് നടന്ന സംഘര്‍ഷത്തില്‍ മഞ്ചേശ്വരത്ത് മാത്രം നാലു പേര്‍ക്കാണ് കുത്തേറ്റത്. ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ കേരളം കണ്ടത് സമാനതകളില്ലാത്ത അക്രമമായിരുന്നു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ബോംബറിഞ്ഞും അക്രമം നടത്തിയും കലാപകാരികള്‍ അഴിഞ്ഞാടുകയായിരുന്നു. കാസര്‍ഗോട്ട് ബിജെപി നേതാവ് ഗണേഷിനെ ബൈക്കിലെത്തിയ സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു. കന്യപ്പാടി റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി നിരത്തിയ കല്ലില്‍ തട്ടി വാഹനം മറിഞ്ഞ് ബദിയടുക്ക സ്വദേശി ഐത്തപ്പ ഭാര്യ സുശീല എന്നിവര്‍ക്ക് പരിക്കേറ്റു. നഗരത്തിലും കാഞ്ഞങ്ങാടും മഞ്ചേശ്വരത്തും അക്രമങ്ങളുണ്ടായി.

Top