1,400 refugees rescued by the Italian navy in the Mediterranean sea,

റോം: മെഡിറ്ററേനിയന്‍ കടലില്‍നിന്ന് 1,400 ഓളം അഭയാര്‍ഥികളെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തി . 11 ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്.

എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്.

കലാപങ്ങളും സംഘര്‍ഷങ്ങളും തുടരുന്ന ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ആയിരക്കണക്കിനാളുകളാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറുന്നതിനായി കടല്‍ വഴി യാത്രപുറപ്പെടുന്നത്.

മോശം കാലാവസ്ഥയും, സുരക്ഷിതമല്ലാത്ത ബോട്ടുകളും കപ്പലുകളും യാത്രയ്ക്ക് ഉപയോഗിക്കുന്നതും കാരണം പലപ്പോഴും ഇത്തരം യാത്രകള്‍ ദുരന്തത്തില്‍ കലാശിക്കുകയാണ് പതിവ്.

Top