പതിനാലുകാരിയെ പതിനേഴുകാരനും സുഹൃത്തുക്കളും പീഡിപ്പിച്ചു

ന്യൂഡല്‍ഹി: വീട്ടുജോലിക്കു നിന്നിരുന്ന പതിനാലുകാരിയെ പതിനേഴുകാരനും മറ്റു മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് 1 ഏരിയയിലാണു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെന്നു സംശയിക്കുന്ന നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജോലിക്കു നിന്ന സ്ഥലത്തുവച്ചാണ് പെണ്‍കുട്ടി പ്രതിയായ പതിനേഴുകാരനെ പരിചയപ്പെടുന്നത്. ഒരു മാസം മുന്‍പ് ജോലി ഉപേക്ഷിച്ച് പോകുമ്പോള്‍ ഗ്രേറ്റര്‍ കൈലാഷിലുള്ള തന്റെ ജോലി സ്ഥലത്തെത്തി കാണണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോടു പറഞ്ഞിരുന്നു. ശനിയാഴ്ച ഇയാളും മറ്റു മൂന്നു പേരും ഇവിടെയുണ്ടായിരുന്നു. അവിടെത്തിയ പെണ്‍കുട്ടിയെ വീട്ടിലെ സെര്‍വന്റ് ക്വാട്ടേഴ്‌സില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 18, 20, 30 വയസ്സുള്ളവരായിരുന്നു മറ്റു മൂന്നു പേരെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

Top