പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 14കാരന്‍ അറസ്റ്റില്‍

കാണ്‍പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 14കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗദ്ദംപുരിലെ ഗ്രാമത്തിലാണ് സംഭവം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗ്രാമത്തിലെ പുഴക്കരയില്‍ കാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെയാണ് 14 കാരന്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യം പറയുകയും തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞതോടെയാണ് 14 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. 14 കാരനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

Top