14 year girl hacked in jawahar

murder

ജവഹര്‍ താലുക: പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനാലുകാരിയെ വെട്ടിക്കൊലപ്പെടുത്തി. ജവഹര്‍ സ്വദേശി നീലേഷ് ഖര്‍പാടായാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

ഖര്‍വാട ഗ്രമാത്തിലെ സാഴ് വാന്‍ റോഡിലൂടെ ഒറ്റയ്ക്കു വരികയായിരുന്ന പെണ്‍കുട്ടിയെ പെട്ടെന്ന് നീലേഷ് ആക്രമിക്കുകയായിരുന്നു.

ആക്രമത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ് നിലേഷ് പെണ്‍ക്കുട്ടിയോട് പ്രേമാഭ്യര്‍ത്ഥന നടത്തുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നാല്‍ ഇത് പെണ്‍കുട്ടി നിരസിച്ചിരുന്നു.ഇതില്‍ പ്രകോപിതനായ നിലേഷ് പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിലേഷിനെതിരെ കേസെടുത്തതായി പൊലിസ് അറിയിച്ചു.

Top