14 seconds statement; Rishiraj singh IPS become a star in Saudi and Mumbai

തിരുവനന്തപുരം: സ്ത്രീകളെ 14 സെക്കന്റില്‍ കൂടുതല്‍ നേരം നോക്കുന്നത് കുറ്റകരമെന്നു പറഞ്ഞ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് മുംബൈയിലും സൗദി അറേബ്യയിലൂം താരം.

മഹാരാഷ്ട്രയില്‍ ശിവസേന മുഖപത്രം സാമ്‌ന ഋഷിരാജ് സിങിനെ രൂക്ഷമായി വിമര്‍ശിച്ചും കളിയാക്കിയും രംഗത്തുവന്നപ്പോള്‍ സൗദി അറേബ്യയിലെ പ്രധാന പ്രാദേശിക പത്രമായ ‘ഉക്കാളിലും’ വലിയ പ്രാധാന്യത്തോടെയാണ് ഋഷിരാജിന്റെ വാര്‍ത്ത നല്‍കിയത്.

സ്ത്രീകള്‍ക്ക് മതപരമായി കര്‍ശന നിയന്ത്രണവും ബുര്‍ഖധരിക്കാതെ പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ വിലക്കുമുള്ള സൗദിയില്‍ ഋഷിരാജിന്റെ പ്രസ്താവനക്ക് അനുകൂല നിലപാടുമായാണ് അറബ് പത്രം രംഗത്തെത്തിയത്.

‘ഇന്ത്യയില്‍ സ്ത്രീകളെ 14 സെക്കന്റില്‍ കൂടുതല്‍ നോക്കുന്നത് കുറ്റകരം..! ‘എന്ന തലക്കെട്ടോടെയാണു ഓണ്‍ലൈനിലും അച്ചടി പത്രത്തിലും കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കൊച്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ സ്വയം രക്ഷക്കായി സ്ത്രീകള്‍ മുളക് പൊടിയും കത്തിയും കരുതണമെന്ന് പറഞ്ഞതും വാര്‍ത്തയിലുണ്ട്.

ഋഷിരാജിന്റെ വിവാദ പ്രസംഗത്തെ ശക്തമായ ഭാഷയില്‍ മന്ത്രി ഇ.പി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചക്കാണ് ഋഷിരാജിന്റെ 14 സെക്കന്റ് നോട്ടം വഴിവെച്ചത്. ചിലര്‍ സിങിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോള്‍ വലിയവിഭാഗം രൂക്ഷമായി കടന്നാക്രമിക്കുകയായിരുന്നു.

Top