മധ്യപ്രദേശില്‍ പിക്കപ്പ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് 14 പേര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ പിക്കപ്പ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് 14 പേര്‍ക്ക് ദാരുണാന്ത്യം. 21 പേര്‍ക്ക് പരിക്കേറ്റു. ദിന്‍ഡോരി ജില്ലയിലെ ബദ്ജര്‍ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. ദേവാരി ഗ്രാമത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവര്‍ ഷാപുര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണെന്ന് ഡിന്‍ഡോരി കളക്ടര്‍ വികാസ് മിശ്ര പറഞ്ഞു.

Top