ട്രാക്കുകളുടെ പുനസ്ഥാപനം; തിങ്കളാഴ്ച 14 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

train railway

കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് തകരാറിലായ റെയില്‍വേ ട്രാക്കുകള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി 14 പാസഞ്ചര്‍ ട്രെയിനുകള്‍ തിങ്കളാഴ്ച റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍ (56043), തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ (56044), പുനലൂര്‍ – കൊല്ലം പാസഞ്ചര്‍ (56333), കൊല്ലം – പുനലൂര്‍ പാസഞ്ചര്‍ (56334), സെങ്കോട്ടൈ – കൊല്ലം പാസഞ്ചര്‍ (56335), കൊല്ലം – സെങ്കോട്ടൈ പാസഞ്ചര്‍ (56336), ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ (56365), പുനലൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ (56366), ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ (56374), ആലപ്പുഴ – കായംകുളം പാസഞ്ചര്‍ (56377), കായംകുളം – ആലപ്പുഴ പാസഞ്ചര്‍ (56378), എറണാകുളം – കായംകുളം പാസഞ്ചര്‍ (56387), കായംകുളം – എറണാകുളം പാസഞ്ചര്‍ (56388) എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. ട്രാക്ക് പുനസ്ഥാപിക്കല്‍ ജോലികളുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 16 പാസഞ്ചര്‍ ട്രെയിനുകളും ആറു മെമു സര്‍വീസുകളും റദ്ദാക്കിയിരുന്നു.

Top