യു പിയിൽ ഇടിമിന്നലേറ്റ് 14 പേർ മരിച്ചു: ധനസഹായം പ്രഖ്യാപിച്ച് യോഗി

യു.പി: ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് 14 പേർ മരിച്ചു. യുപിയിലെ വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഇടിമിന്നലിൽപ്പെട്ടാണ് 14 പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. നാല് പേർ ബന്ദയിലും രണ്ട് പേർ ഫത്തേപുരിയിലും മരിച്ചു. ബൽറാംപൂർ, ചന്ദോലി, ബുലന്ദ്ഷഹർ, റായ്ബറേലി, അമേഠി, ഔഷംബി, സുൽത്താൻപൂർ, ചിത്രകൂട് എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹായധനം പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

Top