ആന്ധ്രാപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു: 14 മരണം

ന്ധ്രപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14പേര്‍ മരിച്ചു. അപകടത്തില്‍ നാല് കുട്ടികള്‍ മാത്രമാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ കുര്‍ണൂലിലാണ് അപകടം സംഭവിച്ചത്. ദേശീയപാത 44ല്‍ മദര്‍പുര്‍ ഗ്രാമത്തിന് അടുത്താണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. അപകട സമയത്ത് ബസില്‍ 18 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായതെന്നും പൊലീസ് അറിയിച്ചു.

മഡനപ്പള്ളിയില്‍ നിന്ന് അജ്‌മേറിലേക്ക് പോകുകയായിരുന്ന സംഘമാണ് മരിച്ചത്. പൊട്ടിപ്പൊളിഞ്ഞ വാഹനത്തില്‍ നിന്ന് യന്ത്രസാമഗ്രികൾ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിയതോ ടയര്‍ പൊട്ടിപ്പോയതോ ആകാം അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Top