മൊറോക്കോയില്‍ ബസപകടം; 14 പേര്‍ മരിച്ചു, 20 പേർക്ക് ഗുരുതര പരിക്ക്

ACCIDENT

റബാത്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഖെനിഫ്ര നഗരത്തിലുണ്ടായ ബസ് അപകടത്തില്‍ 14 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു.

ഇവരില്‍ 20 പേരുടെ നില ഗുരുതരമാണെന്ന് ഖെനിഫ്ര ആരോഗ്യ മന്ത്രാലയം പ്രതിനിധി മുഹമ്മദ് ബര്‍ജയി പറഞ്ഞു.

മൊറോക്കോയില്‍ റോഡപകട മരണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞവര്‍ഷം മാത്രം 3,593 പേര്‍ റോഡപകടങ്ങളില്‍ മരിച്ചു. ഓരോ വര്‍ഷവും 0.79 ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്.

Top