മാലിയില്‍ തടവുചാടാന്‍ ശ്രമിച്ച 14 ജിഹാദികളെ സൈന്യം വെടിവച്ചു കൊന്നു

mali

ബമാക്കോ: സെന്‍ട്രല്‍ മാലിയില്‍ തടവുചാടാന്‍ ശ്രമിക്കുന്നതിനിടെ 14 ജിഹാദികളെ സൈന്യം വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദിയൂറയില്‍ വച്ച് ഇവരെ അറസ്റ്റ് ചെയ്തത്.

അടുത്ത ദിവസം തടങ്കല്‍ ക്യാമ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ വെടിവച്ചു കൊന്നതെന്ന് സൈന്യം അറിയിച്ചു.

കഴിഞ്ഞാഴ്ച മാലിയില്‍ ആറ് മൃതദേഹങ്ങളുടെ കൂട്ട കുഴിമാടം കണ്ടെത്തിയിരുന്നു. അസാധാരണമായ സംഭവവുമായി ബന്ധപ്പെട്ട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സേനയോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

Top