യുവാക്കളെ ആക്രമിച്ച് 17 ലക്ഷം കവര്‍ന്ന സംഭവം; 14 അംഗ സംഘം അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് ദേശീയ പാതയില്‍ അര്‍ധരാത്രി യുവാക്കളെ ആക്രമിച്ച് 17 ലക്ഷം കവര്‍ന്ന കേസില്‍ 14 അംഗ സംഘം അറസ്റ്റില്‍. തൃശ്ശൂര്‍വരന്തരപള്ളി സ്വദേശി രാഹുലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൊട്ടേഷന്‍ സംഘമാണ് അറസ്റ്റിലായത്.

3 കോടിയുമായി വയനാട്ടിലേക്ക് യുവാക്കള്‍ വരുന്നുവെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഇവരുടെ കയ്യില്‍ 17 ലക്ഷം മാത്രമെ ഉണ്ടായിരുന്നു. സ്വര്‍ണം മൈസൂരില്‍ പോയി വിറ്റ് മടങ്ങിവരുന്ന വഴിയാണ് വയനാട് സ്വദേശികളായ യുവാക്കള്‍ ആക്രമണത്തിന് ഇരയായത്. മൈസൂരിലെ സ്വര്‍ണം വിറ്റ സ്ഥലത്തെ ഒറ്റുകാര്‍ ക്വട്ടേഷന്‍ സംഘത്തിന് വിവരം കൈമാറുകയായിരുന്നു.

രേഖകള്‍ ഇല്ലാത്ത പണവുമായി സഞ്ചരിക്കുന്നവരെ ആക്രമിച്ചു കവര്‍ച്ച നടത്തുന്ന സംഘം ആണ് പൊലീസിന്റെ വലയിലായത്. മീനങ്ങാടി വൈത്തിരി പൊലീസാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാല് കാറുകളിലായാണ് അക്രമികള്‍ എത്തിയത്. ഈ കാറുകളെല്ലാം കസ്റ്റഡിയിലെടുത്തു. അതേസമയം സംഘത്തിലെ ഒരാള്‍കൂടി ഇനി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Top