ഐഎഫ്എഫ്‌കെ: മത്സര വിഭാഗത്തിൽ മാറ്റുരയ്ക്കുന്നത് 14 ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത് 14 ചിത്രങ്ങള്‍. നാലു ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ തുര്‍ക്കി, അര്‍ജന്റീന, അസര്‍ബൈജാന്‍, സ്പയിന്‍ തുടങ്ങി ഒന്‍പതു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. താരാ രാമാനുജം സംവിധാനം ചെയ്ത നിഷിദ്ധോ, കൃഷാന്ത് സംവിധാനം ചെയ്ത ആവാസ വ്യൂഹം എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്ങള്‍, ഐ ആം നോട്ട് ദി റിവര്‍ ഝലവുമാണ് മത്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.

മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതാ സംവിധായകരാണ്. സ്പാനിഷ് ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്, നതാലി അല്‍വാരിസ് മീസെന്‍ സംവിധാനം ചെയ്ത ക്ലാരാ സോല, ക്രോയേഷ്യന്‍ ചിത്രം മ്യൂറീന,ദിന അമീര്‍ സംവിധാനം ചെയ്ത യു റീസെമ്പിള്‍ മി, കമീലാ ആന്റിനിയുടെ യൂനി, കോസ്റ്റ ബ്രാവ ലെബനന്‍ എന്നിവയാണ് മത്സര വിഭാഗത്തിലെ വനിതാ ചിത്രങ്ങള്‍.

ഏഷ്യാ പസഫിക് സ്‌ക്രീന്‍ നോമിനേഷന്‍ നേടിയ അസര്‍ബൈജാന്‍ ചിത്രം സുഹ്‌റാ ആന്റ് ഹെര്‍ സണ്‍സും മത്സര വിഭാഗത്തിലുണ്ട് .ഇല്‍ഗര്‍ നജാഫ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ക്യാപ്റ്റന്‍ വോള്‍ക്കോനോവ് എസ്‌കേപ്പ്ഡ്,ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ് എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.

 

 

Top