മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം

തിരുവന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും തുടരും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ തുടരും.

സംസ്ഥാനത്ത് 7 ദിവസമോ അതില്‍ താഴെയോ ദിവസത്തേക്ക് സന്ദര്‍ശനം നടത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തി മടങ്ങുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ തുടരണം. യാത്രക്കാരുടെ വിവരങ്ങള്‍ അറിയാനും ക്വാറന്റീന്‍ ഉറപ്പുവരുത്താനും മാത്രമാണ് രജിസ്‌ട്രേഷനെന്നും യാത്രാനുമതി തേടേണ്ടതില്ലെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. പോര്‍ട്ടലില്‍ രജസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അതിര്‍ത്തിയില്‍ പേര് വിവരങ്ങള്‍ നല്‍കണം.

Top