സംസ്ഥാനന്തര യാത്രയെ ബാധിച്ച് കര്‍ണാടകയിലെ 14 ദിന ലോക്ഡൗണ്‍

മാംഗ്ളൂര്‍: കോവിഡ് രണ്ടാം തരംഗത്തില്‍ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 14 ദിവസത്തെ ലോക്ഡൗണ്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ സംസ്ഥാനന്തര യാത്രയെ അടക്കം ബാധിച്ചു. ലോക്ഡൗണ്‍ ചൊവ്വാഴ്ച രാത്രി ഒമ്പതിനു നിലവില്‍ വന്നിട്ടുണ്ട്.

ചരക്കു വാഹനങ്ങളും രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങളെയുമാണ് അതിര്‍ത്തി കടന്നു സഞ്ചരിക്കാന്‍ അനുവദിക്കുന്നത്. കേരള അതിര്‍ത്തിയില്‍ ദേശീയപാതയിലും മറ്റു പാതകളിലും കര്‍ണാടക പോലീസ് ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് പരിശോധന നടത്തി വരുകയാണ്.

കര്‍ണാടകത്തിലേക്ക് പോകുന്ന ബസുകള്‍ തലപ്പാടിയില്‍ സര്‍വീസ് അവസാനിപ്പിച്ചു. ലോക്ഡൗണില്‍ മെഡിക്കല്‍ ഷോപ്പുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

 

Top