ഛത്രയില്‍ പതിനാറുകാരിയെ ചുട്ടുകൊന്ന കേസില്‍ 14 പേര്‍ അറസ്റ്റില്‍

rape

റാഞ്ചി: ഝാര്‍ഖണ്ഡിലെ ഛത്രിയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസില്‍ 14 പേര്‍ അറസ്റ്റില്‍. ആറ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഝാര്‍ഖണ്ഡ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നക്‌സല്‍ ബാധിത ജില്ലയായ ഛത്രയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആദ്യം കൂട്ടമാനഭംഗത്തിനിരയാക്കുകയും അതിന്മേല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീകൊളുത്തുകയുമായിരുന്നു.

വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തിനു പോയ സമയത്ത് നാലു യുവാക്കള്‍ വീടിനകത്തു കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് പിതാവ് വില്ലേജ് കൗണ്‍സിലില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതികള്‍ക്ക് 15,000 രൂപ വീതം പിഴയുള്‍പ്പെടെ ശിക്ഷയും വിധിച്ചു. ഇതിനു പിന്നാലെയാണ് യുവാക്കള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചിട്ട് വീട്ടുകാര്‍ക്കു മുന്നില്‍ തീകൊളുത്തി കൊന്നത്.

Top