കൊച്ചി തുറമുഖത്ത് നിന്നും 14.7 കിലോഗ്രാം സ്വർണം പിടികൂടി

കൊച്ചി: കൊച്ചി തുറമുഖത്ത് ഡി.ആർ.ഐയുടെ നേതൃത്വത്തിൽ വൻ സ്വർണ വേട്ട. ഏകദേശം ഏഴു കോടി യിലധികം രൂപ വില വരുന്ന 14.7 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഡി.ആർ.ഐയുടെ പരിശോധന.

ഉപയോഗിച്ച നിലയിലുള്ള ബാഗേജുകൾക്കൊപ്പം കൊണ്ടുവന്ന ഫ്രിഡ്ജിന്റെ കംപ്രസറിൽ സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. 126 ബാറുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ബാഗേജ് സ്വീകരിക്കാനെത്തിയ മലപ്പുറം സ്വദേശി കസ്റ്റഡിയിലുണ്ട്.

Top