7-year-old stages sit-in protest against TASMAC liquor shop near school

തമിഴ്‌നാട് : തമിഴ്‌നാട്ടില്‍ പാഡൂര്‍ ജില്ലയില്‍ സ്‌ക്കൂളിനടുത്തുള്ള മദ്യശാലയ്‌ക്കെതിരെ ഏഴു വയസുകാരന്‍ ആകാശിന്റെ പ്രതിഷേധം.

പാഡൂര്‍ പ്രദേശവാസികള്‍ ഈ ബീവ്‌റേജിനെതിരായി പരാതി നല്‍കിയിരുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ദേശിയപാതയോരത്തുനിന്നും മദ്യശാല മാറ്റി സ്ഥാപിച്ചത്.

‘മദ്യം നിരോധിക്കു നമുക്ക് പഠിക്കാം’ എന്ന മുദ്രാവാക്യവുമായി സ്‌കൂള്‍ യൂണിഫോമില്‍ മദ്യശാലയ്ക്ക് മുന്നിലായിരുന്നു വിദ്യാര്‍ത്ഥിയുടെ പ്രതിഷേധം.

പാഡൂരിലെ പ്രദേശവാസികള്‍ ആകാശിനെ അനുകൂലിച്ച് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

ഇത് മദ്യശാല നിര്‍മ്മിക്കാനുള്ള സ്ഥലമല്ല കൃഷിയ്ക്കായുള്ള സ്ഥലമാണെന്നാണ് ആകാശ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം മദ്യശാലയില്‍ ചെലവാക്കുന്നെന്നും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പണം ഇല്ലെന്നുമാണ് ആകാശ് പറയുന്നത്.

Top