special Congress seeks Adityanath’s apology for ‘anti-women’ remarks

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്.

സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളടങ്ങിയ ലേഖനം യോഗി സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നത്‌.

ഇതു പോലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും യോഗിക്ക് താക്കീത് നല്‍കണമെന്നും കോണ്‍ഗ്രസ് പറയുന്നു.

‘സ്ത്രീകള്‍ക്ക് സ്വാതന്ത്രം ആവശ്യമില്ല പക്ഷെ അവര്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും വേണം’ എന്നാണ് ലേഖനത്തില്‍ പറയുന്നതെന്നും ബിജെപിയുടെ കാഴ്ചപാട് തന്നെയാകാം ലേഖനത്തില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ രന്ദീപ് സിങ് സൂരജ്‌വാല പറയുന്നു.

2010 ല്‍ പാര്‍ലമെന്റില്‍ സ്ത്രീ സംരക്ഷണ ബില്‍ ചര്‍ച്ചചെയ്തപ്പോള്‍ യോഗി ആദിത്യനാഥ് ബില്ലിനെതിരെ പരാമര്‍ശിക്കുകയും ഒമ്പത് പേജുള്ള ഒരു ലേഖനം പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. സംഭവത്തില്‍ ബിജെപി യോഗിക്ക് പിന്തുണ നല്‍കിയിരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോദി സ്ത്രീത്വത്തിന്റെ മഹത്വങ്ങള്‍ പറയുമ്പോഴും യോഗി ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരായ ലേഖനം സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത് തികച്ചും തെറ്റാണെന്നും ലേഖനം പിന്‍വലിക്കണമെന്നും രന്ദീപ് സിങ് സൂരജ്‌വാല പറയുന്നു.

Top