Ex-Bigg Boss contestant and self-proclaimed nun Sofia Hayat claims being ‘sexually assaulted’ in Mecca

മക്ക: ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും മോഡലുമായ സോഫിയ ഹയത്തിനു നേരേ മക്കയില്‍ ലൈംഗികാതിക്രമം.

പ്രതിശ്രുത വരന്‍ വ്‌ളാദിനൊപ്പം ഉമ്രയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

സോഫിയ ഹയത്ത് തന്നെയാണ് തനിക്കുണ്ടായ മോശം അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ആള്‍ക്കൂട്ടത്തിനിടെ ഒരാള്‍ മോശമായ രീതിയില്‍ ശരീരത്തില്‍ ചേര്‍ന്നു നില്‍ക്കുകയായിരുന്നെന്ന് താരം പറഞ്ഞു.പ്രതികരിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ കൂടുതല്‍ അടുത്തുവന്നു. ഇതോടെ താന്‍ ഭയന്ന് ബഹളം വെയ്ക്കുകയും മറ്റു ചില നല്ല മനുഷ്യര്‍ തന്റെ രക്ഷയ്ക്ക് എത്തുകയുമായിരുന്നെന്ന് സോഫിയ പറഞ്ഞു.

സ്ത്രീകളെ ഏറെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നതിനാലാണ് ഇസ്‌ലാമിനെ ഏറെ സ്‌നേഹിക്കുന്നതും വിശ്വസിക്കുന്നതും. അള്ളാഹുവിന്റെ ഭൂമിയില്‍ ഇത്തരത്തിലുള്ള ഹീന പ്രവര്‍ത്തികള്‍ ഇനി നടക്കാതിരിക്കട്ടെയെന്നും സോഫിയ വീഡിയോയിലൂടെ പറഞ്ഞു.

Top