CRPF says video of youth manhandling soldiers in Kashmir authentic, FIR registered

ശ്രീനഗര്‍: ശ്രീനഗറില്‍ യുവാക്കള്‍ സിആര്‍പിഎഫ് ജവാന്‍മാരെ ആക്രമിക്കുന്ന വീഡിയോ യഥാര്‍ത്ഥമെന്ന് സൈന്യം.

സംഭവത്തില്‍ സൈന്യത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തങ്ങളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സിആര്‍പിഎഫ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സുദീപ് ലക്താക്കിയ പറഞ്ഞു.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ജമ്മു-കശ്മിര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

സൈനികരെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ശ്രീനഗറില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവരെ ഉടന്‍ പിടികൂടുമെന്നാണ് അറിയുന്നത്.

സൈനികരെ യുവാക്കള്‍ ആക്രമിക്കുന്നതിന്റെ ഒന്നിലേറെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തെരുവിലൂടെ പോകുന്ന സൈനികരെ ജനക്കൂട്ടം ചവിട്ടുന്നതും അടിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Top