Kim Jong-Un ‘orders IMMEDIATE EVACUATION of Pyongyang’ as tensions with US escalate

സോള്‍: തല’ തെറിച്ച ‘ ഏകാധിപതി ആക്രമണ നീക്കത്തില്‍.. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്നും ആറു ലക്ഷത്തോളം പേരോട് ഒഴിഞ്ഞുപോകാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതോടെ ലോകരാജ്യങ്ങള്‍ പരിഭ്രാന്തിയില്‍.

നഗരവാസികളില്‍ 25 ശതമാനം പേരോട് ഒഴിഞ്ഞുപോകാന്‍ ഉത്തര കൊറിയന്‍ ഭരണകൂടം ഉത്തരവിട്ടതായി റഷ്യന്‍ മാധ്യമമായ ‘പ്രവ്ദ’യാണ് റിപ്പോര്‍ട്ട് ചെയ്തത്.

‘വളരെ വലുതും സുപ്രധാനവുമായ’ നടപടിക്കുള്ള നീക്കത്തിലാണ് ഉത്തര കൊറിയയെന്ന് വാര്‍ത്ത പ്രചരിച്ചതോടെയാണ് ലോകം ആശങ്കയിലാണ്ടത്.

യുഎസുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ കിം ജോങ് ഉന്‍ സൈനിക നടപടിക്ക് ഒരുങ്ങുന്നതായാണ് സൂചന. അതേസമയം, ആറാമത്തെ ആണവ പരീക്ഷണത്തിനുള്ള തയാറെടുപ്പിലാണ് ഉത്തര കൊറിയയെന്നും അതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെയായി ഉത്തര കൊറിയ തുടര്‍ച്ചയായി ആണവപരീക്ഷണങ്ങള്‍ നടത്തുന്നത് ആശങ്കയോടെയാണ് ലോകം കാണുന്നത്. അതിനിടെയാണ് ആളുകളെ ഒഴിപ്പിച്ചുള്ള പുതിയ പരീക്ഷണത്തേക്കുറിച്ചുള്ള വാര്‍ത്ത പ്രചരിക്കുന്നത്.

ഉത്തരകൊറിയയ്‌ക്കെതിരെ യുഎസ് നിലപാടു കടുപ്പിച്ചതോടെ കിം ജോങ് ഉന്‍ യുദ്ധത്തിനു തയാറെടുക്കുന്നതായി നേരത്തെമുതല്‍ റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര കൊറിയയെ നിലയ്ക്കുനിര്‍ത്താന്‍ ചൈന സഹായിക്കുന്നില്ലെങ്കില്‍ അവരെ യുഎസ് നേരിട്ട് കൈകാര്യം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു.

ഉത്തര കൊറിയയിലെ സുപ്രധാന ദിനങ്ങളിലൊന്നായ ഡേ ഓഫ് ദ സണ്‍ ആണ് ഈ ‘സുപ്രധാന നടപടി’ക്കായി കിം ജോങ് ഉന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഉത്തര കൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ച് ലോകത്തെ ഞെട്ടിച്ചത്.

Top