Prabhas gained attention in hollywood

ന്ത്യയില്‍ മാത്രമല്ല ഹോളിവുഡിലും ശ്രദ്ധ നേടി ബാഹുബലി താരം പ്രഭാസ്.

ഒരു ചിത്രത്തിന് വേണ്ടി അഞ്ച് വര്‍ഷത്തോളം ചെലവഴിച്ച പ്രഭാസിന്റെ അര്‍പ്പണബോധമാണ് ഹോളിവുഡിനെ ആകര്‍ഷിച്ചത്.ടെലിവിഷന്‍ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിന്റെ അണിയറ പ്രവര്‍ത്തകര്‍ സംവിധായകന്‍ എസ്എസ് രൗജമൗലിയെ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയായ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി.

വളരെ പ്രതീക്ഷയോടും ആവേശത്തോടെയും ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം.റാണാ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി, രമ്യ കൃഷ്ണന്‍, തമന്ന, നാസര്‍, സത്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഏപ്രില്‍ 28 ന് ചിത്രം പുറത്തിറങ്ങും.

Top