captown supermarket lady got snake instead of curd

കേപ്ടൗണ്‍: സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനമെടുത്ത സ്ത്രീക്ക് കൈയ്യില്‍ കിട്ടിയത് 12 അടി നീളമുള്ള പെരുമ്പാമ്പ്. കേപ്ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് തൈര് എടുക്കാന്‍ റഫ്രിജറേറ്ററില്‍ കൈയ്യിട്ടപ്പോള്‍ സ്ത്രീയ്ക്ക് പെരുമ്പാമ്പിനെ ലഭിച്ചത്.

അലറിവിളിച്ച് സ്ത്രീ പുറത്തേക്ക് ഓടി. പെരുമ്പാമ്പ് ഉറക്കത്തിലായിരുന്നതിനാല്‍ സ്ത്രീക്ക് ഒന്നും സംഭവിച്ചില്ല. ഉടന്‍ പരിഭ്രാന്തരായ ജീവനക്കാരും മറ്റ് ഇടപാടുകാരും ചേര്‍ന്ന് പോലീസിനെയും പാമ്പുപിടിത്തക്കാരെയും വിളിച്ചുവരുത്തി. വൈകാതെ പാമ്പുപിടിത്തക്കാര്‍ സ്ഥലത്തെത്തുകയും ഫ്രിഡ്ജില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ വൈറലായി.

ആഫ്രിക്കന്‍ റോക്ക് വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പാണ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലൂടെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിക്കുകയും ഫ്രിഡ്ജിനുള്ളില്‍ കടന്ന് ഉറക്കമാരംഭിക്കുകയും ചെയ്തത്. കെട്ടിടത്തിനു പിന്‍ഭാഗത്തുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് പെരുമ്പാമ്പ് കടയ്ക്കുള്ളില്‍ കടന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Top