exclusive malayalam film industry leading to star fight ..? lal supporting manju mammootty oposing

കൊച്ചി: മലയാളത്തിലെ മഹാ നടന്‍മാരുടെ നേതൃത്വത്തില്‍ കടുത്ത ഭിന്നതയിലേക്ക് സിനിമാ ലോകം ?

നടന്‍ മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും നേതൃത്വത്തില്‍ ശക്തമായ ശാക്തിക ചേരികള്‍ രൂപപ്പെടുന്നതായാണ് ലഭിക്കുന്ന സൂചന.

ഭിന്നതക്ക് കാരണമായി പുറത്തു പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും മഞ്ജു വാര്യര്‍ക്ക് തുടര്‍ച്ചയായി മോഹന്‍ലാല്‍ അവസരം നല്‍കുന്നതാണ് മൂലകാരണമെന്നാണ് അണിയറ സംസാരം.

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യൂ സിനിമയിലൂടെയാണ് മഞ്ജു വാര്യര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നത്.

തുടര്‍ന്ന് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രമായ ‘എന്നും എപ്പോഴിലും’ മഞ്ജു നായികയായി അഭിനയിച്ചിരുന്നു.

അഭിനയരംഗത്തേക്ക് മടങ്ങാനുള്ള മഞ്ജു വാര്യരുടെ തീരുമാനമാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്ന റിപ്പോര്‍ട്ട് വന്ന അവസരത്തില്‍ തന്നെ മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജുവിനെ നായികയാക്കിയത് ദിലീപിനെ വിഷമിപ്പിച്ചിരുന്നുവെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ പറയുന്നത്.

താന്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ ഭാഗത്ത് നിന്ന് അത്തരം ഒരു നടപടി ദിലീപ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലത്രെ.

എന്നാല്‍ മമ്മുട്ടിയുടെ പല സിനിമകളിലും മഞ്ജു വാര്യരെ നായികയാക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അത് മനപൂര്‍വ്വം ഒഴിവാക്കുന്ന സമീപനമാണ് മമ്മൂട്ടി സ്വീകരിച്ചിരുന്നത്. ദിലീപിനോടുള്ള വ്യക്തിപരമായ അടുപ്പം മൂലമായിരുന്നു ഇത്.

ഇപ്പോള്‍ വീണ്ടും ഒരു ഇടവേളക്ക് ശേഷം മോഹന്‍ലാലിന്റെ രണ്ടു സിനിമകളിലാണ് ഒരേ സമയം നായികയായി മഞ്ജുവാര്യര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്.

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വില്ലനും ‘പരസ്യ സംവിധായകന്‍ ശ്രീകുമാരമേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയനു ‘മാണത്.
ഈ സാഹചര്യത്തിലാണ് സിനിമാ താരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ശീതസമരം മുറുകുന്നത്.

മമ്മുട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ആദ്യ ദിന കളക്ഷനില്‍ പുലി മുരുകനെ മറികടന്നുവെന്ന പ്രചരണത്തിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് സംഘടിച്ച് നടത്തിയ ‘ആക്രമണ’ത്തിനെതിരെ പ്രതികരിക്കാന്‍ മമ്മുട്ടി ഫാന്‍സിനൊപ്പം ദിലീപ് ഫാന്‍സും സജീവമായി രംഗത്തുണ്ടായിരുന്നു.

ആരാധകരുടെ പോര് സൂപ്പര്‍ താരങ്ങള്‍ക്കിടയിലും ‘പ്രതിഫലിച്ച് ‘ തുടങ്ങുന്നത് ആശങ്കയോടെയാണ് സിനിമാലോകം വീക്ഷിക്കുന്നത്.

ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തിയ്യറ്റര്‍ ഉടമകളുടെ സംഘടനയെ തകര്‍ക്കാന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബദല്‍ സംഘടനയുടെ സഹ ഭാരവാഹിയായി മോഹന്‍ലാലിന്റെ വലം കയ്യായി അറിയപ്പെടുന്ന ആന്റണി പെരുമ്പാവൂരുണ്ടെങ്കിലും ഭിന്നത രൂക്ഷമായാല്‍ അത് ഈ സംഘടനയിലേക്കും താരങ്ങളുടെ സംഘടനയായ അമ്മയിലേക്കും പടരുമെന്ന സാഹചര്യമാണുള്ളത്.

നിലവില്‍ സംസ്ഥാനത്തെ ഏതാനും തിയേറ്ററുകള്‍ ഒഴികെ ബാക്കിയെല്ലാം ദിലീപിന്റെ ഒപ്പമാണ്. ദിലീപ് മുന്‍കൈ എടുത്തത് കൊണ്ടു മാത്രമാണ് സിനിമാ വ്യവസായം വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെട്ടതെന്നതും സംഘടനയിലെ അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാക്കുന്നതാണ്‌.

മോഹന്‍ലാല്‍ ‘നൂറു കോടി’ സിനിമയിലെ നായകനാണെങ്കിലും മലയാള താരങ്ങളുടെയും തിയ്യറ്റര്‍ ഉടമകളുടെയും ഭൂരിപക്ഷത്തിന്റെ കണക്കില്‍ പിന്‍തുണ മമ്മുട്ടി-ദിലീപ് വിഭാഗത്തിനാണെന്നാണ് പറയപ്പെടുന്നത്.

Top