leander paes dropped india vs uzbekistan davis cup

ന്യൂഡല്‍ഹി: ഉസ്ബക്കിസ്താനെതിരായ ഡേവിസ് കപ്പില്‍ ലിയാന്‍ഡര്‍ പേസ് കളിക്കില്ല.

എഷ്യ-ഓഷ്യാനിയ ഗ്രൂപ്പില്‍ ഏപ്രില്‍ 7 മുതല്‍ 9 വരെ ബംഗളൂരുവിലാണ് മല്‍സരം നടക്കുന്നത്.

ജപ്പാനെതിരെ 1990ല്‍ ജയ്പൂരില്‍ പേസിന്റെ ആദ്യം ഡേവിസ് കപ്പ് മല്‍സരം. അതിന് ശേഷം 27 വര്‍ഷവും പേസ് ഡേവിസ് കപ്പ് ടീമില്‍ നിന്ന് പുറത്ത് പോയിട്ടില്ല. ഡേവിസ് കപ്പ് ടീമില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയില്‍ പേസ് അമേരിക്കയില്‍ നിന്ന് ബംഗളൂരുവിലെ ടീം ക്യാമ്പില്‍ ചേര്‍ന്നിരുന്നു.

ലിയാന്‍ഡര്‍ പേസിന്റെ അഭാവത്തില്‍ ശ്രീറാം ബാലാജി ഉസ്ബക്കിസ്‌തെനെതിരായ മല്‍സരത്തില്‍ രോഹന്‍ ബൊപ്പണയുടെ പങ്കാളിയാവും. രാം കുമാര്‍ രാമനാഥനും പ്രജനീഷ് ഗുണേശ്വരനും സിംഗിള്‍സില്‍ ഇന്ത്യക്കായി മല്‍സരത്തിനിറങ്ങും.

Top