No clue on two missing Indian clerics: Pakistan

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലീം പുരോഹിതന്‍മാരുടെ തിരോധാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് ദാര്‍ഗ ഭരണകൂടത്തിന്റെ കത്ത്.

ഒന്നെങ്കില്‍ അവരെ തീവ്രവാദികള്‍ തട്ടികൊണ്ടു പോയതാകമെന്നും അല്ലെങ്കില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തതാകാമെന്നും ദാര്‍ഗ ഭരണകൂടം സംശയം പ്രകടിപ്പിച്ചു.

പുരോഹിതരെ കാണാതായതുമായി ബന്ധപ്പെട്ടു സംഭവത്തില്‍ പാകിസ്താനോട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു.

ഇന്ത്യന്‍ പുരോഹിതന്‍മാരെ കാണാതായ സംഭവം വളരെ ഗൗരവകരമായി കാണുന്നുവെന്നും ഇതിനെ കുറിച്ചു അന്വേഷിക്കാന്‍
ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമായി തന്റെ അച്ഛന്‍ പാകിസ്താന്‍ സൂഫി ദര്‍ഗകള്‍ സന്ദര്‍ശിക്കുന്ന ആളാണെന്നു സെയ്ദ് ആസിഫ് അലി നിസാമിന്റെ മകന്‍ അമീര്‍ പറഞ്ഞു.

കാണാതായിട്ടു മുന്നു ദിവസം പിന്നിടുമ്പോഴും ഇന്ത്യന്‍ മുസ്ലീം പുരോഹിതന്‍മാരെ കുറിച്ചു വേണ്ടത്ര വിവരം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ചയാണ് ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയുടെ മേധാവിയായ സെയ്ദ് ആസിഫ് അലി നിസാമിയെയും (80) അദ്ദേഹത്തിന്റെ ബന്ധുവായ നസീം സിസാമിയെയും (60) പാകിസ്താനില്‍ കാണാതായത്.

സൂഫി ദര്‍ഗകള്‍ സന്ദര്‍ശിക്കുന്നതിനും ബന്ധുക്കളെ കാണുന്നതിനുമായാണ് ഇരുവരും പാകിസ്താനില്‍ എത്തിയത്. ബുധനാഴ്ച ഇരുവരെയും വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.

Top