കുവൈത്തില്‍ 13,000 ക്രിമിനല്‍ കുറ്റവാളികളെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു

arrest

കുവൈത്ത്: കുവൈത്തില്‍ ക്രിമിനല്‍ കുറ്റവാളികളായ 13,000 പേരെ അറസ്റ്റ് ചെയ്തു. 2018 ആരംഭം മുതലുള്ള 8,000 കേസുകളിലെ പ്രതികളെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

പൊതുജനങ്ങളില്‍ ഭീതി പരത്തുന്ന മോഷണം, പിടിച്ചുപറി, സുരക്ഷാഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യങ്ങള്‍, വാഹന മോഷണം, കട കമ്പോള മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റിലായ ശേഷം രക്ഷപെട്ടവരും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

വിവിധ രാജ്യക്കാരായ 70 പേരെ കൊലക്കുറ്റത്തിനും 65 പേരെ വധശ്രമം നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തത്. വധശ്രമം നടത്തിയതായി സംശയിക്കുന്ന എല്ലാവരും അറസ്റ്റിലായിട്ടുണ്ട്.

Top