ഇടുക്കിയില്‍ 13 കാരിയെ പീഡിപ്പിച്ചു; അമ്മയുടെ മൂന്നാം ഭര്‍ത്താവ് പിടിയില്‍

രാജകുമാരി: ഇടുക്കി രാജകുമാരിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച അമ്മയുടെ മൂന്നാം ഭര്‍ത്താവ് പൊലീസ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയും 55കാരനുമായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഹൈറേഞ്ചിലെ ഒരു സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ അമ്മയുടെ മൂന്നാം ഭര്‍ത്താവും സുഹൃത്തുമാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടിയെ ഇവര്‍ ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. അമ്മയും അച്ഛനും സ്ഥത്തില്ലാതിരുന്ന സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ പീഡിപ്പിച്ചതിനാണ് അച്ഛന്റെ സുഹൃത്തിനെതിരെ കേസെടുത്തത്.

കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ കുട്ടി നല്‍കിയ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനിനെ കൈമാറിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. വനിതാ പൊലീസിന് പുറമെ മജിസ്‌ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.

പോക്‌സോ കേസെടുത്ത് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയിരിക്കുന്ന രണ്ടാംപ്രതിക്കെതിരെയും രാജാക്കാട് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാള്‍ തമിഴ്‌നാട്ടിലേയ്ക്ക് കടന്നെന്നാണ് സൂചന. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top