ബലാത്സംഗത്തിനിരയായ പെൺകുട്ടി പ്രസവിച്ചു; പ്രതി അറസ്റ്റിൽ

അഹമ്മദാബാദ് : ഗുജറാത്തിലെ ജാംനഗറില്‍ 13 കാരി പ്രസവിച്ചു. മാസങ്ങൾക്കു മുൻപ് ബലാത്സംഗത്തിനിരയായ 13കാരിയാണ് പ്രസവിച്ചത്. പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെയാണ് ബലാത്സംഗ വിവരം പുറംലോകമറിഞ്ഞത്. ജാംനഗറിലെ ഒരു ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്.

ഇതോടെ ലൈംഗിക പീഡനം പുറത്തറിയുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ആനന്ദ്പാര്‍ ഗ്രാമത്തിലെ കര്‍ഷക തൊഴിലാളിയാണ് പെണ്‍കുട്ടിയെ ഏഴ് മാസം മുമ്പ് പീഡിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം രണ്ട് ദിവസം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത 45കാരനായ പിതാവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2017 ജനുവരിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Top