13 കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി; 7പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര: പുനെയില്‍ 13 കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഓട്ടോറിക്ഷയില്‍ കയറ്റി വിവിധയിടങ്ങളില്‍ കൊണ്ടുപോയിയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമത്തിനിരയായ പെണ്‍കുട്ടി ചികിത്സയിലാണെന്നും എല്ലാവിധ സഹായവും നല്‍കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

 

Top