കണ്ണൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം നടന്നത്. വിമാനത്താവളത്തിൽ  നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത് . ഖത്തറിൽ നിന്നും കണ്ണൂരിൽ എത്തിയതായിരുന്നു ഇയാൾ . ലോക്ഡൗണിന് തൊട്ടുമുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചത്. ഇതിനു ശേഷം ഇയാൾ ഖത്തറിലേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകൾ പ്രകടിപ്പിച്ചപ്പോഴാണ് കുട്ടി ആറ് മാസം ഗർഭിണിയാണെന്ന് മനസ്സിലായത്. അതേസമയം മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനിൽ കെട്ടിവെക്കാനും പിതാവ് ശ്രമിച്ചു

Top