വൈക്കത്ത് പതിമൂന്നുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

dead body

കോട്ടയം : വൈക്കം ടി.വി പുരത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രീഷ്മ പാർവതി എന്ന എട്ടാം ക്ലാസ്സുകാരിയാണ് മരിച്ചത്. 13 വയസ്സായിരുന്നു.

കണ്ണുകെട്ടുശ്ശേരി സ്വദേശി ഹരിദാസിന്റെ മകളാണ് ഗ്രീഷ്മ പാർവ്വതി. ഇന്നലെ രാത്രി ടിവി കാണുന്നതിനെചൊല്ലി സഹോദരിയുമായി തർക്കത്തിലേർപ്പെട്ടിരുന്നു. പിന്നീട് കാണാതായ കുട്ടിക്കായി തിരച്ചിൽ നടത്തിയപ്പോഴാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

video

Top