ഖത്തർ ലോകകപ്പിന് യോഗ്യത നേടി 13 രാജ്യങ്ങൾ

ന്ന് പുലർച്ചെ അർജന്റീന കൂടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചതോടെ അടുത്ത വർഷം നടക്കുന്ന ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ എണ്ണം 13 ആയി. യൂറോപ്പിലെ യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ ജർമനി, ഡെൻമാർക്ക്‌, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്‌പെയിൻ, സെർബിയ, സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട്, ഹോളണ്ട് എന്നിവർ ആണ് ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരായി യോഗ്യത നേടിയത്.

ലാറ്റിനമേരിക്കായിൽ നിന്ന് ബ്രസീൽ, അർജന്റീന എന്നിവർ ആണ് ഇതുവരെ യോഗ്യത നേടിയത്. ആതിഥേയർ ആയ ഖത്തറും യോഗ്യത നേടിയവരിൽ പെടുന്നു. ആഫ്രിക്കയിലും ഏഷ്യയിലും യോഗ്യത മത്സരങ്ങൾ പുരോഗമിക്കുന്നെ ഉള്ളൂ എന്നതിനാൽ ടീമുകളുടെ യോഗ്യത ഉറപ്പാക്കാൻ സമയം എടുക്കും. ആഫ്രിക്കയിൽ ഇനി യോഗ്യത റൗണ്ടിന്റെ അവസാന ഘട്ടമാണ് നടക്കാൻ ഉള്ളത്. മൊറോക്കോ, സെനഗൽ, ഘാന, ഈജിപ്ത്, മാലി, കോംഗോ, നൈജീരിയ, അൾജീരിയ, കാമറൂൺ, ടുണീഷ്യ എന്നിവരാണ് ആഫ്രിക്കയിൽ ഫൈനൽ റൗണ്ടിൽ ഉള്ള പത്തു ടീമുകൾ.

യൂറോപ്പിൽ ഇനി പന്ത്രണ്ടു ടീമുകൾ പ്ലെ ഓഫിലും മത്സരിക്കുന്നുണ്ട്. പോർച്ചുഗൽ, സ്കോട്ലൻഡ്, ഇറ്റലി, റഷ്യ, സ്വീഡൻ, വെയിൽസ്‌, പോളണ്ട്, നോർത്ത് മസിഡോണിയ, തുർക്കി, ഉക്രൈൻ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക് എന്നിവരാണ് പ്ലെ ഓഫിൽ മത്സരിക്കുന്നത്. ഇവരിൽ നിന്ന് മൂന്ന് ടീമുകൾക്ക് യോഗ്യത ലഭിക്കും.

Top