വാന്‍ ട്രക്കിലേക്ക് ഇടിച്ചു കയറി 13 അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് പരുക്ക്

pilgrims

ഉദ്ദംപൂര്‍: വാന്‍ ട്രക്കിലേക്ക് ഇടിച്ചു കയറി 13 അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് പരുക്ക്. വ്യാഴാഴ്ച ഉദ്ദംപൂര്‍ ബിര്‍മ പാലത്തിനടുത്താണ് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കില്‍ ടെമ്പോ വാന്‍ ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റ 13 പേരില്‍ മൂന്നു പേരുടെ പരുക്ക് ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരുക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ജില്ലാ ആശുത്രിയില്‍ എത്തിച്ചു. അപകടം നടന്നയുടന്‍ ടെമ്പോ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവര്‍ക്ക് സഹായം നല്‍കുമെന്ന് ഉറപ്പാക്കാന്‍ അവിടുത്തെ ഉദ്യോഗസ്ഥരുമായി നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി.

താന്‍ ഉദ്ദംപൂരിലെ കലക്ടറായും ഉദ്യോഗസ്ഥന്‍മാരുമായും സംസാരിച്ചെന്നും പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് അവര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top