ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ 13 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ന്യൂഡല്‍ഹി : കൂലിത്തൊഴിലാളിയായ മുബാറക് അന്‍സാരിയെ മോഷണമാരോപിച്ച് അടിച്ചുകൊന്ന 13 പേര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആക്രമണത്തിന് ഇരയായ അക്തര്‍ അന്‍സാരി ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊലപാതകം, വധശ്രമം എന്നിവയടക്കമുള്ള വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഇതിനോടകം അഞ്ച് പേരെ പൊലീസ് പിടികൂടി.

പ്രേംചന്ദ് മക്കളായ നന്ദന്‍ മഹതോ, കുന്ദന്‍ മഹതോ, പ്രേംചന്ദിന്റെ ഭാര്യ നൈന ദേവി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മറ്റു ഏഴ് പേര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.

രണ്ട് ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നയാളാണ് മുബാറക്. ഒരിക്കലും മോഷണമല്ല കാരണം, നേരത്തെ ഒരു തര്‍ക്കമുണ്ടായിരുന്നു. അതിന് പകരം ചോദിക്കാനാണ് മോഷണം ആരോപിച്ച് അടിച്ചുകൊന്നതെന്നും കൊല്ലപ്പെട്ട മുബാറക് അന്‍സാരിയുടെ ഭാര്യ പറഞ്ഞിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ അക്തര്‍ അന്‍സാരി ആശുപത്രിയില്‍ ചികിത്സയിലാണ്.

Top