ജമ്മു കശ്മീരില്‍ മിനിബസ് നദിയിലേക്ക് മറിഞ്ഞ് അപകടം ; 13 മരണം

accident

ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനിബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

താക്രി ജില്ലയിലെ ചെനാബ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും തെന്നി നദിയിലേക്ക് മറിയുകയായിരുന്നു. 25 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

Top