ജമ്മു കശ്മീരില്‍ ശക്തമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 13 പേര്‍ മരിച്ചു

ജമ്മു: ജമ്മു കശ്മീരില്‍ ശക്തമായ മഴയേത്തുര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 13 പേര്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ദോഡ, കിഷ്ത്വാര, ഉദംപൂര്‍ എന്നീ മൂന്നു ജില്ലകളിലാണ് സംഭവമുണ്ടായത്.

ദുരിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പലയിടത്തും ഗതാഗത വാര്‍ത്താവിനിമയ സൗകര്യം താറുമാറായതായും റിപ്പോര്‍ട്ടുണ്ട്.

Top